ADVERTISEMENT

കൊയിലാണ്ടി ∙ യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞ് വീണ് മരിച്ചു. തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിനു സമീപം ഹാജിയാരവിട റഊഫ് (67) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂർ പാസഞ്ചറിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ട്രെയിനിലെ യാത്രക്കാർ വിവരം നൽകിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: റസീന. മക്കൾ: രഹ്ന, റഫ്സാന, മരുമകൻ. സവാദ് (കുവൈത്ത്).

English Summary:

Koyilandy Train Death: A passenger, Hajiyaravid Rauf, died after collapsing on a train in Koyilandy, Kerala, this morning. He was traveling to Kozhikode and pronounced dead at the hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com