മലബാർ ബോട്ടാണിക്കൽ ഗാർഡൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു
Mail This Article
×
ഒളവണ്ണ∙ മലബാർ ബോട്ടാണിക്കൽ ഗാർഡൻ ഫെസ്റ്റിവൽ ഗുരുവായൂരപ്പൻ കോളജിനു സമീപം ഇരിങ്ങല്ലൂരിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാധാരണ ഗ്രാമീണ മേഖലകളിലാണ് ടൂറിസം കേന്ദ്രത്തിന്റെ നിറസാന്നിധ്യമെങ്കിലും നഗരത്തോട് ചേർന്ന വിശാല പ്രദേശത്താണ് പ്രകൃതിദത്തമായ മലബാർ ബോട്ടാണിക്കൽ ഗാർഡൻ എന്നത് വിനോദ സഞ്ചാരികൾക്ക് സൗകര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇക്കോടൂറിസം മേഖലയ്ക്ക് സർക്കാർ വലിയ പ്രോത്സാഹനമാണ് നൽകിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.എ.റഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, ഡോ. എൻ.എസ്.പ്രദീപ്, എം.സി.ദത്തൻ, പ്രഫ. എ.സാബു, എൻ.എസ്.പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിവൽ 29ന് സാമാപിക്കും.
English Summary:
The Malabar Botanical Festival, inaugurated by Minister P.A. Mohammed Riyas, offers a unique ecotourism experience near Guruvayurappan College in Iringallur. This conveniently located botanical garden promotes sustainable tourism and is open until the 29th.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.