ADVERTISEMENT

പന്നിയങ്കര ∙ ‘കൂട്ടായ്മയുടെ രുചി’ എന്ന പേരിൽ ഭക്ഷണമേള സംഘടിപ്പിച്ച് മേലേരിപാടം റസിഡന്റ്സ് കമ്മിറ്റി (എംആർസി) വനിതാ വിഭാഗം. വെള്ളിയാഴ്ച ആയിഷ വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ അഫ്സ സി.ഇ.വി. സ്വാഗതം പറഞ്ഞു. സിനോബിയ ജഹീർ, ജാനകി ടീച്ചർ, ഫസീല ലത്തീഫ് എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ‘സാലഡ്’ നിർമാണ മത്സരം നടന്നു.

mrc-womens-wing-food-festival-1
‘കൂട്ടായ്മയുടെ രുചി’ എന്ന പേരിൽ മേലേരിപാടം റസിഡന്റ്സ് കമ്മിറ്റി (എംആർസി) വനിതാ വിഭാഗം സംഘടിപ്പിച്ച ഭക്ഷണമേള.

ജസീറ കളരിക്കൽ ഒന്നാം സ്ഥാനവും ഗാലിയ റമീസ്, നസറിന ബഷീർ എന്നിവർ രണ്ടാം സ്ഥാനവും നേടി. സജ്ന നാസർ ലക്കി ഡിപ്പ് നേടി. റസിഡന്റ്സ് കമ്മിറ്റി പ്രസിഡന്റ് എം.കെ.അബ്ദുറഹിമാൻ, സെക്രട്ടറി പി.വി. മുസ്തഫ, വനിതാ വിങ് പ്രസിഡന്റ് ബിന്ദു അശോകൻ എന്നിവർ സമ്മാനങ്ങൾ നൽകി. മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധനേടിയ പരിപാടിയിൽ വീട്ടിൽ തയാറാക്കിയ വിഭവങ്ങൾ വില്‍പന നടത്താനുള്ള സൗകര്യവുമുണ്ടായിരുന്നു.

English Summary:

The Taste of Togetherness food festival, organized by the MRC Women's Wing in Panniyankara, Kerala, was a resounding success. The event featured home-cooked meals, a competitive salad-making contest, and fostered strong community bonds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com