പേരാമ്പ്ര ടൗണിൽ നീക്കം ചെയ്യാതെ കുന്നുകൂടി മാലിന്യം; നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്
Mail This Article
×
പേരാമ്പ്ര ∙ ടൗണിൽ പഴയ പഞ്ചായത്ത് ഓഫിസിനുള്ളിലും മുകളിലും പുറത്ത് റോഡിലും കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാൻ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് പൊതുപ്രവർത്തകന്റെ കത്ത്. കത്തിന്റെ കോപ്പി പഞ്ചായത്ത് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന പ്രയാസമാണ് ഓട്ടോ ഡ്രൈവറും ഐഎൻടിയുസി നിയോജക മണ്ഡലം സെക്രട്ടറിയുമായ രഞ്ജിത്ത് തുമ്പക്കണ്ടിയെ കത്ത് അയയ്ക്കാൻ പ്രേരിപ്പിച്ചത്. റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ മാലിന്യത്തിൽ തട്ടി വീഴാനും അപകടം ഉണ്ടാകാനും സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം രാത്രി ഇരുചക്ര വാഹനം മാലിന്യത്തിൽ തട്ടി അപകടം ഉണ്ടാവുകയും ചെയ്തു. പേരാമ്പ്ര ടൗണിൽ ഏറ്റവും തിരക്ക് പിടിച്ച സ്ഥലത്താണ് റോഡിലെ മാലിന്യ കൂമ്പാരം ഉള്ളത്.
English Summary:
Perambra garbage problem necessitates urgent action; a recent accident highlights the severe safety risk posed by the overflowing waste near the old panchayat office.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.