ADVERTISEMENT

തിരുവമ്പാടി ∙ വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി. വിവാഹ ആഘോഷത്തിന് പോയ സംഘവും മറ്റൊരു സംഘവുമാണ് ഏറ്റുമുട്ടിയത്. നടുറോഡിൽ യുവാക്കൾ തമ്മിലടിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. താഴെ തിരുവമ്പാടിയിലാണ് സംഭവം. പത്തിലധികം വരുന്ന സംഘമാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗത്തിനും പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. കൊടുവള്ളി സ്വദേശികളാണ് ഏറ്റമുട്ടിയതെന്നാണ് വിവരം.

English Summary:

A vehicle collision in Thiruvambadi, Kerala, escalated into a violent confrontation between a wedding party and local youths, captured on a circulating social media video. Police are investigating, but no formal complaint has yet been registered.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com