ADVERTISEMENT

കോഴിക്കോട്∙ ടിപ്പർ ലോറിക്ക് ഓട്ടത്തിനിടെ തീ പിടിച്ചു. കട്ടിപ്പാറ കോളിക്കൽ മുണ്ടപ്പുറത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഈങ്ങാപ്പുഴയിൽ നിന്നും ബോളർ കയറ്റി വരുന്നതിനിടെ കോളിക്കൽ മുണ്ടപ്പുറത്തെത്തിയപ്പോൾ കാബിനിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ ലോറി നിർത്തി ചാടിയിറങ്ങി തിരിഞ്ഞു നോക്കുമ്പോൾ  ഗിയർ ബോക്സിൽ നിന്നും തീ പടർന്ന് ലോറിയുടെ കാബിനാകെ ആളിക്കത്തുന്നതാണ് കണ്ടത്. ഉടനെ ഡ്രൈവറും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമമാരംഭിക്കുകയും തുടർന്ന് വിവരമറിഞ്ഞ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി തീ പൂർണമായും അണയ്ക്കുകയും ചെയ്തു. ഷാഫി ചുടലമുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

kozhikode-tipper-lorry-fire-accident
English Summary:

Kozhikode lorry fire engulfs tipper truck in Mundappuram. The driver and locals managed to contain the blaze before the arrival of the Mukkam Fire and Rescue Services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com