കണ്ണുകൾക്കു വിരുന്നായി കഥകളി പെയ്ന്റിങ്
Mail This Article
കുന്നമംഗലം ∙ഐഐഎം ക്യാംപസിലെ അഞ്ചാം ഘട്ട നിർമാണത്തിന്റെ ഭാഗമായി പൂർത്തീകരിച്ച ഹരിത ക്യാംപസ് ജല സംഭരണിയുടെ മുകളിൽ വരച്ച കഥകളിയിലെ പെൺവേഷത്തിന്റെ പെയ്ന്റിങ് ശ്രദ്ധ നേടുന്നു. പെയ്ന്റിങ് ആർട്ടിസ്റ്റ് അമ്പിളിയുടെ നേതൃത്വത്തിലാണ് തയാറാക്കിയത്. 45 അടി ഉയരത്തിലും 20 അടി വീതിയിലുമാണ് പെയ്ന്റിങ് ലിംഗ വൈവിധ്യവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന ഐഐഎം പ്രഖ്യാപിത നയം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആണ് കലാസൃഷ്ടി രൂപകൽപന ചെയ്തത്.
സ്ഥാപനത്തിന്റെ മുഴുവൻ ആവശ്യങ്ങൾക്കുമുള്ള ജലം ശേഖരിക്കാൻ കഴിയും വിധം ആണ് ജലസംഭരണിയുടെ നിർമാണം. ഐഐഎമ്മിന്റെ പാരമ്പര്യം, പ്രകൃതി, ശാക്തീകരണത്തിന്റെ ചൈതന്യം എന്നിവ എന്നിവയും സാംസ്കാരിക പൈതൃകവും പ്രതിനിധീകരിക്കുന്നത് ആണ് കലാസൃഷ്ടി എന്ന് ഐഐഎം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു. ആർട്ടിസ്റ്റ് അമ്പിളിയുടെ നേതൃത്വത്തിൽ മലപ്പുറം സ്വദേശികളായ സുബീഷ് കൃഷ്ണ, ഹീൻ, ഉണ്ണി മണ്ണേങ്ങോട് എന്നിവർ ചേർന്ന് 6 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.