കോഴിക്കോട് ജില്ലയിൽ ഇന്ന് (25-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത. കേരള –ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 2 വരെ എടച്ചേരി പിലാവിൽത്താഴ, അനർട്ട്, എൻഒസി മുക്ക്, അമ്മായിമുക്ക്, കാക്കന്നുർ ടെംപിൾ, ബാലുശ്ശേരി.
∙ 7 – 4: പുതിയകാവ്, കറ്റോട് ഓയിൽ മിൽ, തട്ടാന്റെ പുറായിൽ, മുണ്ടക്കര, തിരുവാഞ്ചേരി പൊയിൽ,
∙ 9 – 5: അരിക്കുളം എജി പാലം, മണിലാട്കുന്ന് ട്രാൻസ്‌ഫോമർ പരിധിയിൽ.
അറിയിപ്പ്
ടേബിൾ ടെന്നിസ് ടീം സിലക്‌ഷൻ
കോഴിക്കോട് ∙ കേരള ടേബിൾ ടെന്നിസ് അസോസിയേഷൻ നടത്തുന്ന സംസ്ഥാന ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള മത്സരം 28ന് ദേശപോഷിണി കമ്യൂണിറ്റി ഹാളിൽ നടക്കും. ജനുവരി 11, 12 തീയതികളിൽ എറണാകുളത്താണ് ചാംപ്യൻഷിപ്. 8921075798.
വിമുക്തഭടന്മാരുടെ മക്കൾക്ക് സഹായം
കോഴിക്കോട്∙ പ്രഫഷനൽ കോഴ്‌സിന് ആദ്യ വർഷം ചേർന്ന് പഠിക്കുന്നവരിൽ വിമുക്തഭടന്മാരുടെ മക്കൾക്ക് ഓൺലൈനായി പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പിന് ജനുവരി 3 വരെ അപേക്ഷിക്കാം. www.ksb.gov.in , 0495-2771881.
ഗതാഗതം നിരോധിച്ചു
കോഴിക്കോട്∙ ബാലുശ്ശേരി-കുറുമ്പൊയിൽ-വയലട-തലയാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണാടിപൊയിൽ മുതൽ കെആർസി വരെ 27 മുതൽ ഗതാഗതം നിരോധിച്ചു.
ഡ്രൈവർ നിയമനം
കീഴരിയൂർ∙ പഞ്ചായത്ത് ഹരിത കർമ സേന വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. ഇന്റർവ്യൂ 30 ന് രാവിലെ 11 മുതൽ 1 വരെ പഞ്ചായത്ത് ഹാളിൽ.
അപേക്ഷ ക്ഷണിച്ചു
പൂനൂർ ∙ന്യൂനപക്ഷ യുവജനങ്ങൾക്കായി സൗജന്യ പിഎസ്‌സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 9745166142.
പേരാമ്പ്ര ∙ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മെൻസ്ട്രൽ കപ്പ്, മുട്ട ഗ്രാമം എന്നീ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. 30ന് അകം പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. അപേക്ഷാ ഫോം പഞ്ചായത്ത് ഓഫിസിൽ ലഭിക്കും.
രേഖ സമർപ്പിക്കണം
വടകര ∙ ബസ് ടൈമിങ് നടത്താൻ ഹൈക്കോടതി ഉത്തരവ് ലഭിച്ച ബസ് ഉടമകൾ 5 ദിവസത്തിനകം ഒറിജിനൽ രേഖ സമർപ്പിക്കണമെന്ന് ആർടിഒ അറിയിച്ചു.
ഡോക്ടർ നിയമനം
കുറ്റ്യാടി∙ ഗവ. താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. 30ന് അകം ആശുപത്രിയിൽ അപേക്ഷ നൽകണം.
തൊഴിൽ മേള
വടകര ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ജനുവരി 4 ന് മോഡൽ പോളി ടെക്നിക്കിൽ തൊഴിൽ മേള നടത്തും. 0496 2523039.