കുഴിക്കലോടു കുഴിക്കൽ; പൊട്ടിയ പൈപ്പ് കണ്ടുപിടിച്ചില്ല
Mail This Article
×
മാവൂർ ∙ശുദ്ധജലവിതരണം നിലച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പൈപ്പിന്റെ പൊട്ടിയ ഭാഗം കണ്ടെത്താനായില്ല. 3 ദിവസങ്ങളിലായി അഞ്ചിടങ്ങളിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്നു മാവൂർ പഞ്ചായത്തിലെ വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പാണ് കണ്ണിപറമ്പ് ഭാഗങ്ങളിൽ പൊട്ടിയത്.വെള്ളം കിട്ടാത്തതിനെ തുടർന്നു പ്രദേശവാസികൾ നൽകിയ പരാതി അനുസരിച്ചാണ് ജല അതോറിറ്റി ജീവനക്കാർ അഞ്ചിടങ്ങളിൽ കുഴിയെടുത്തത്. പ്രധാന ജലവിതരണ പൈപ്പിൽ നിന്നും വിവിധ പ്രദേശങ്ങളിലെ വീടുകളിലേക്ക് കണക്‌ഷൻ നൽകിയ ഭാഗങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെയോടെ പൊട്ടിയ പൈപ്പ് കണ്ടെത്തി ചോർച്ച പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
English Summary:
Mavoor water crisis continues as a broken pipe remains undiscovered. A week-long water shortage plagues the area, impacting residents of Mavur Panchayat.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.