പെരുവയലിൽ ഫർണിച്ചർ കട കത്തിനശിച്ചു; അരക്കോടിയുടെ നഷ്ടം
Mail This Article
വേളം∙ പെരുവയൽ അങ്ങാടിയിൽ ഫർണിച്ചർ കട കത്തി നശിച്ചു. ഇന്നലെ പുലർച്ചെ 3ന് ആണ് പേരാമ്പ്ര മരുതേരി റഫീഖിന്റെ ഉടമസ്ഥതയിലുള്ള മലനാട് വുഡ് ഇൻഡസ്ട്രിയൽ എന്ന സ്ഥാപനത്തിന് തീപിടിച്ചത്. നാദാപുരം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ രണ്ടു യൂണിറ്റും, പേരാമ്പ്ര നിലയത്തിൽ നിന്ന് എത്തിയ ഒരു യൂണിറ്റ് സേനാംഗങ്ങളും മൂന്നര മണിക്കൂറുകളോളം വെള്ളം പമ്പ് ചെയ്താണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഏകദേശം അരക്കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.എം.ഷമേജ് കുമാർ, പി.സി.പ്രേമൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എൻ.ലതീഷ്, സത്യനാഥ്, സനൽരാജ്, ബബീഷ്, കെ.കെ.ശിഖിലേഷ്, അശ്വിൻ മലയിൽ, ഡ്രൈവർമാരായ എം.സജീഷ്, ഷാംജിത്ത് കുമാർ, രജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.