പുറക്കാട്ടിരി പാലത്തിനടിയിൽ രക്തക്കറ പുരണ്ട കൊടുവാൾ
Mail This Article
×
പുറക്കാട്ടിരി∙ ദേശീയപാതയിൽ പുറക്കാട്ടിരി പാലത്തിനടിയിൽ നിന്നു രക്തക്കറ പുരണ്ട വലിയ കൊടുവാളും കത്തിയും കണ്ടെടുത്തു. ആക്രി പെറുക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം കത്തി കണ്ട് തൊട്ടടുത്ത വർക്‌ഷോപ് ഉടമയെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ചാക്കനുള്ളിൽ നിന്നും ഒരു കൊടുവാളും പ്ലാസ്റ്റിക് ചാക്കിൽ ചുറ്റിയ നിലയിൽ മറ്റൊരു കൊടുവാളും കത്തിയും കണ്ടെത്തി. തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. എലത്തൂർ ഇൻസ്പെക്ടർ അജീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കൊടുവാളും കത്തിയും കസ്റ്റഡിയിൽ എടുത്തു. ഫൊറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. വലിയ കൊടുവാളിൽ നിന്നു മുടിയുടെ അംശം ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത ആയുധങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കി.
English Summary:
Bloodstained weapons found near Purakkattiri bridge sparked a police investigation. Forensic analysis of the recovered sword revealed traces of hair, adding a crucial piece of evidence to the case.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.