ADVERTISEMENT

കോഴിക്കോട് ∙ വൈവിധ്യമാർന്ന അഭ്യാസ പ്രകടനങ്ങളും കയ്യടക്കം വിദ്യയും തുടങ്ങി ഒട്ടേറെ ഇനങ്ങളുമായി ബീച്ച് മറൈൻ ഗ്രൗണ്ടിൽ അപ്പോളോ സർക്കസ് പ്രദർശനം തുടരുന്നു. ഇന്ത്യൻ കലാകാരന്മാർ ആണു തമ്പിൽ വിവിധ പ്രകടനങ്ങളുമായി എത്തുന്നത്. നീളവും വീതിയും കുറഞ്ഞ ഗ്ലോബിലൂടെ നടത്തുന്ന ബൈക്ക് അഭ്യാസം പ്രധാന ഇനമാണ്. സുനിത്തിന്റെ നേതൃത്വത്തിൽ ഏഴംഗ മണിപ്പൂരി കലാകാരന്മാർ നടത്തുന്ന കയ്യടക്കം വിദ്യ, മെയ്‌വഴക്കത്തിന്റെ കാഴ്ചകൾ സമ്മാനിക്കുന്ന ജിംനാസ്റ്റിക്സ്, കശ്മീരി സ്വദേശി ലതയുടെ സൂപ്പർ സൈക്കിൾ അഭ്യാസം, 40 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന് അസം ദമ്പതികളായ സോനു, സാനിയ നടത്തുന്ന സാരി ബാലൻസ് ഷോ, തമ്പിലെ ഏക മലയാളി തലശ്ശേരി സ്വദേശി രാജന്റെ ജഗ്‌ലിങ് ഷോ, കോമാളി പ്രകടനങ്ങൾ തുടങ്ങി 28 ഇനങ്ങൾ സർക്കസിലുണ്ട്. 

40 കലാകാരന്മാർ അടക്കം 110 പേരാണു സർക്കസിലുള്ളത്. ദിവസവും ഉച്ചയ്ക്ക് 1 മണി, വൈകിട്ട് 4, 7 എന്നിങ്ങനെയാണു പ്രദർശനം. ഡ്രസ് സർക്കിൾ – 350 രൂപ, ഫസ്റ്റ് ക്ലാസ് – 200 രൂപ, സെക്കൻഡ് ക്ലാസ് – 150 രൂപ എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്.

English Summary:

Apollo Circus is captivating audiences at Beach Marine Ground with its incredible acrobatic shows. Featuring talented Indian artists, the circus offers a variety of thrilling performances including juggling and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com