ട്രെയിൻ സ്റ്റോപ് പുനഃസ്ഥാപിക്കണം: മുക്കാളിയിൽ പ്രതിഷേധ ജ്വാല
Mail This Article
ചോമ്പാല∙ മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജനകീയ ആക്‌ഷൻ കമ്മിറ്റി സ്റ്റേഷനിൽ ജ്വാല തെളിച്ചു. കോവിഡിന് മുൻപ് നിർത്തിയിരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കണം എന്നാണ് ആവശ്യം. ഒപ്പം ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ എന്നീ റെയിൽവേ സ്റ്റേഷനുകളിലും പ്രതിഷേധം നടന്നു. പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് ആക്‌ഷൻ കമ്മിറ്റി പ്രതിഷേധ ജ്വാല തീർത്തത്.
മുക്കാളി ടൗണിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ റീന രയരോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സംയുക്ത ആക്‌ഷൻ കമ്മിറ്റി ചെയർമാൻ പി.ബാബുരാജ് , എം.കെ.സുരേഷ് ബാബു, എം.പി.ബാബു, പി.കെ.പ്രീത, യു.എ.റഹിം, കെ.എ.സുരേന്ദ്രൻ, പ്രദീപ് ചോമ്പാല, എം.പ്രമോദ്, കെ.സാവിത്രി, പി. കെ.പ്രകാശൻ, കെ.കെ.ജയചന്ദ്രൻ, ഹാരിസ് മുക്കാളി, കെ.പി.ജയകുമാർ, സുജിത്ത് പുതിയോട്ടിൽ, കെ. പ്രശാന്ത്, കെ.പി. വിജയൻ, കെ.പവിത്രൻ, പി.സുരേഷ് ബാബു, എന്നിവർ പ്രസംഗിച്ചു.