ADVERTISEMENT

മുക്കം∙ സംസ്ഥാന പാതയിലെ റോഡരികിലെ ഫെൻസിങ്ങിൽ ഇടിച്ച വാഹനത്തിൽ കുടുങ്ങിയ ജീവനക്കാരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. സംസ്ഥാന പാതയിലെ സ്ഥിരം അപകടം മേഖലയായ ഓടത്തെരുവിൽ ആണ് അപകടം. മലപ്പുറത്തു നിന്ന് ഭക്ഷ്യ വസ്തുക്കളുമായി മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഡാഷ് ബോർഡ്, സ്റ്റിയറിങ് ഉൾപ്പെടെ ശരീരത്തിൽ അമർന്ന് ജീവനക്കാർ കുടുങ്ങി കിടക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. 

അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലെത്തി രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ, എന്നിവ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മഞ്ചേരി സ്വദേശി അമീർ(30), മലപ്പുറം സ്വദേശി പ്രസാദ്(35) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോയ് ഏബ്രഹാം, സീനിയർ ഫയർ ഓഫിസർ പയസ് അഗസ്റ്റിൻ, അംഗങ്ങളായ സജിത് ലാൽ, പി.ടി.അനീഷ്,കെ.എം.ജിഗേഷ്, വി.സലീം, എം.വി.അരുൺ, ശ്യാം കുര്യൻ, ബി.അശ്വിൻ, എം.അഭിനവ്, കെ.നിഖിൽ, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

English Summary:

Mukkam lorry crash traps workers. Fire and Rescue Services successfully rescued the workers who were pinned inside the vehicle after it crashed into a roadside fence in Odatheruvu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com