മലയിലകത്തൂട്ട് കരിങ്കൽ ക്വാറി ഖനനം: പ്രതിഷേധവുമായി നാട്ടുകാർ
Mail This Article
×
ബാലുശ്ശേരി ∙ മാനദണ്ഡം ലംഘിച്ചു കിനാലൂർ മലയിലകത്തൂട്ട് കരിങ്കൽ ക്വാറിയിൽ ഖനനം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഫോടനം നടത്തി ഖനനം നടത്തുന്ന ഈ ക്വാറിക്ക് അഗ്നിരക്ഷാ സേനയുടെ നിരാക്ഷേപ സാക്ഷ്യപത്രം ലഭിച്ചിട്ടില്ലെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.ക്വാറിക്ക് ലൈസൻസ് അനുവദിക്കുന്നതിനു വേണ്ടി അഗ്നിരക്ഷാസേന പരിശോധന നടത്തി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന മാഗസിൻ മാനദണ്ഡ പ്രകാരമാണോ, അഗ്നിശമന ഉപാധികൾ സ്ഥാപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. എന്നാൽ ഇവിടെ അതൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിഷേധ രംഗത്തുള്ളവർ പറഞ്ഞു. ജനകീയ കൂട്ടായ്മയോടെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ക്വാറിയുടെ പ്രവർത്തനം കാരണം ദുരിതത്തിലായവർ പറഞ്ഞു.
English Summary:
Illegal black stone quarrying at Kinalur Malaikalathottu sparks local protest. Residents are demanding authorities intervene to stop the environmental damage caused by the unlawful operations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.