കോഴിക്കോട് ജില്ലയിൽ ഇന്ന് (07-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7– 10 തിരുവമ്പാടി പാമ്പിഴഞ്ഞപ്പാറ, നാൽപതുമേനി, ലിസ ഹോസ്പിറ്റൽ പരിസരം.∙ 8.30– 5.30 ഉണ്ണികുളം പടിക്കൽവയൽ, ദാറുൽ റഹുമാ, തുവാക്കടവ്, ഒരംഗോകുന്ന്, താഴെതലയാട്, താഴെ തലയാട് റേഷൻ ഷോപ്, തലയാട്, ചീടിക്കുഴി, ചീടിക്കുഴി കോളനി.∙ 8– 5 പുതുപ്പാടി കല്ലുള്ളതോട്, മാവുള്ളപൊയിൽ.∙ 7– 3 നരിക്കുനി കീഴുപറമ്പ്, മുട്ടാഞ്ചേരി, എടക്കിലോട്, ചാത്തനറമ്പത്ത്, പരപ്പിൽപ്പടി, കാളപൂട്ടുകണ്ടം, പുല്ലാളൂർ, മച്ചക്കുളം, പുത്തലത്തുതാഴം ഭാഗികമായി.∙ 9– 5 വെള്ളിമാടുകുന്ന് എൻപി റോഡ്.
ഡ്രൈവർ നിയമനം
ഫറോക്ക് ∙ ഗവ.താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിൽ താൽക്കാലിക ഡ്രൈവർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 8ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം. 0495 2482513.
ഓട്ടമൊബീൽ സ്ഥാപനങ്ങൾക്ക് നാളെ അവധി
വടകര∙ ഓൾ കേരള ഓട്ടമൊബീൽ എംപ്ലോയീസ് യൂണിയൻ സ്ഥാപകദിനം നാളെ വടകരയിൽ നടക്കുന്നതിനാൽ ജില്ലയിലെ ഓട്ടമൊബീൽ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ടെക്നിക്കൽ അസിസ്റ്റന്റ് അഭിമുഖം 9ന്
കോഴിക്കോട്∙ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റിന്റെ 3 ഒഴിവിലേക്ക് ജില്ലാ കാര്യാലയത്തിൽ 9ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ അഭിമുഖം നടക്കും. 0495–2300745.
ഡേറ്റ എൻട്രി കോഴ്സ്
കോഴിക്കോട്∙ ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ഡേറ്റ എൻട്രി കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. 8891370026
സീറ്റ് ഒഴിവ്
കോഴിക്കോട്∙ ജെഡിടി ഇസ്‌ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നാലാം സെമസ്റ്റർ ബിഎ ട്രാവൽ ആൻഡ് ടൂറിസം, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്‌സി മാത്‌സ്, ബിബിഎ, ബികോം കോ ഓപ്പറേഷൻ, ബിഎ ഫങ്ഷനൽ ഇംഗ്ലിഷ് കോഴ്സുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. 9 നു മുൻപ് ബന്ധപ്പെടുക. 0495 -2730055