അരവിന്ദ്ഘോഷ് റോഡ് തകർന്നു; യാത്രാദുരിതം
Mail This Article
വടകര∙ അരവിന്ദ്ഘോഷ് റോഡ് പല ഭാഗങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ് കുഴി രൂപപ്പെട്ടത് ദുരിതമായി.വാഹനങ്ങളും കാൽനട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ചെട്ട്യാത്ത് യുപി സ്കൂൾ ഭാഗത്ത് റോഡ് പാടെ തകർന്നു. ഇവിടെ മഴയിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള മറ്റൊരു വഴി കൂടിയാണിത്. അരവിന്ദ്ഘോഷ് റോഡ് ജംക്‌ഷൻ മുതൽ ചെട്ട്യാത്ത് യുപി സ്കൂൾ പരിസരം വരെ റോഡ് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് അരവിന്ദ് ഘോഷ് റോഡ് റസിഡന്റ്സ് അസോസിയേഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു.പ്രസിഡന്റ് ടി. കെ.സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. രാജൻ കോറോത്ത്, കെ.ഹരിദാസൻ, കെ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.കെ.സതീഷ്കുമാർ(പ്രസി ), എ.കെ.ജയൻ, ഇ.കെ.രവീന്ദ്രൻ (വൈ. പ്രസി), പി.എം.വിനു (സെക്ര), പി.കെ.സുന്ദരൻ, എ.രാജൻ (ജോ. സെക്ര), ഗിരീഷ് ബാബു (ട്രഷ ).