വ്രതശുദ്ധിയുടെ പുണ്യവുമായി മണ്ഡലകാലം തുടങ്ങി
Mail This Article
×
പെരിന്തൽമണ്ണ ∙ അയ്യപ്പഭക്തിയുടെയും വ്രത വിശുദ്ധിയുടെയും പുണ്യവുമായി മണ്ഡലക്കാലം തുടങ്ങി. ഇനിയുള്ള നാളുകളിൽ ക്ഷേത്രങ്ങളിൽ ശരണംവിളി ഭക്തിമുദ്ര ചാർത്തും. മനമുരുകിയ ശരണ കീർത്തനങ്ങളും പ്രാർഥനകളും ഭക്തർക്ക് വെളിച്ചമേകും.വൃശ്‌ചികത്തിലെ ആദ്യ വ്രത പുലരിയായ ഇന്നലെ വിവിധ ക്ഷേത്രങ്ങളിൽ ഒട്ടേറെ അയ്യപ്പ ഭക്തർ വ്രതനിഷ്ഠയോടെ മുദ്രയണിഞ്ഞു.
ഇന്നലെ മുതൽ മണ്ഡലകാലം മുഴുവൻ പ്രധാന ക്ഷേത്രങ്ങളിലെല്ലാം മാലയിടൽ ചടങ്ങ് നടക്കുന്നുണ്ട്. മിക്ക ക്ഷേത്രങ്ങളിലും വിശേഷാൽ പരിപാടികളും ചുറ്റുവിളക്കുമുണ്ട്. വള്ളുവനാട്ടിലെ ശബരിമല എന്നറിയപ്പെടുന്ന അങ്ങാടിപ്പുറം മാണിക്യപുരം അയ്യപ്പ ക്ഷേത്രത്തിൽ ദിവസവും മാലധാരണം, കെട്ടുനിറ, ഭജനാമൃതം, ചമയം, ചുറ്റുവിളക്ക് എന്നിവയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.