ADVERTISEMENT

തിരൂർ ∙ റോഡ് വികസനത്തിനായി നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ പ്രധാന ഭാഗങ്ങളും പൊളിക്കുന്നു. തലക്കടത്തൂർ ടൗൺ പള്ളിയുടെ മുൻവശത്തെ മിനാരവും മുന്നിലെ ചില ഭാഗങ്ങളുമാണു റോഡ് വികസനത്തിനായി പൊളിച്ചു കൊടുക്കുന്നത്. ഉയർത്തിയും വീതി കൂട്ടിയും ഉണ്ടാക്കുന്ന റോഡിന് വേണ്ട സ്ഥലത്തിനായാണു പള്ളിയും മിനാരവും പൊളിച്ചു നൽകുന്നത്. ഇതുവരെ തൊണ്ണൂറോളം പേർ ഇവിടെ സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. മിനാരം പൊളിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങുമെന്ന് മുതഅല്ലിം മണ്ഡകത്തിങ്ങൽ പൊക്കണത്ത് മുഹമ്മദ്കുട്ടി പറഞ്ഞു.

മന്ത്രി വി.അബ്ദുറഹിമാൻ ഇന്നു രാവിലെ ഈ സ്ഥലം സന്ദർശിക്കും. തലക്കടത്തൂർ മുതൽ പൊന്മുണ്ടം വരെയുള്ള 6 കിലോമീറ്റർ ദൂരമാണ് റോഡ് നവീകരിക്കുന്നത്. ഇതിലൂടെ തിരൂർ – മലപ്പുറം പാതയിലെ തലക്കടത്തൂർ, വൈലത്തൂർ എന്നീ സ്ഥലങ്ങളിലെ സ്ഥിരം ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ. എന്നാൽ പഴയ റോഡ് പൊളിച്ച് മാസങ്ങളായിട്ടും പുതിയ റോഡിന്റെയും അഴുക്കുചാലിന്റെയും പണി എങ്ങുമെത്തിയിട്ടില്ല. ഇതോടെ സ്ഥലത്ത് പൊടിപടലം ഉയർന്ന് പ്രദേശവാസികൾക്കാകെ ശല്യമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com