ADVERTISEMENT
കോട്ടയ്ക്കൽ∙ ദേശീയപാത 66ന്റെ വികസനത്തിനായി കബറിടം ഉൾപ്പെട്ട 42 സെന്റ് സ്ഥലം വിട്ടുനിൽകി വെട്ടിച്ചിറ ജുമാമസ്ജിദ്. റോഡിന്റെ ഇരുവശത്തും ജുമാമസ്ജിദിന് കബറിടമുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി 750 കബറുകളാണ് മാറ്റിസ്ഥാപിക്കുന്നത്. ഈ ജോലി തുടങ്ങിയിട്ട് ഒരുമാസമായി. 250 പേരുടെ കബർ അവരുടെ അടുത്ത ബന്ധുക്കളുടെ അടക്കം ചെയ്ത സ്ഥലത്തേക്കു മാറ്റി. ഉറ്റവരുടെ സാന്നിധ്യത്തിലാണ് ഇതു ചെയ്തത്. ബന്ധുക്കൾ ഇല്ലാത്തവരുടെ 500 കബർ ഉണ്ടാകും. പൊതു കബറിടം ഒരുക്കി അവയും മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.  അരീക്കാടൻ ബാവഹാജി(പ്രസി), കെ.കെ.എസ്. തങ്ങൾ(സെക്ര), അബ്ദുൽ ജലീൽ സഖാഫി(ട്രഷ) എന്നിവർ ഉൾപ്പെടുന്ന മഹല്ല് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com