ADVERTISEMENT

പാണക്കാട് ∙ പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയായ ദാറുന്നഈമിലേക്ക് പതിവു ചൊവ്വാഴ്ചകളിലേതു പോലെ ഇന്നലെയും ആയിരക്കണക്കിന് സന്ദർശകരെത്തി. പ്രാർഥിക്കണമെന്ന അഭ്യർഥനയുമാണ് സാധാരണ ആളുകളെത്താറുള്ളത്. ഹൈദരലി തങ്ങളില്ലാത്ത ആദ്യ ചൊവ്വാഴ്ചയെന്ന വിങ്ങലടക്കി, സമീപത്തെ പാണക്കാട് ജുമാമസ്ജിൽ അദ്ദേഹത്തിന്റെ കബറിൽ പ്രാർഥിച്ച് അവർ മടങ്ങി. ഇന്ന് 10.30ന് വീട്ടിൽ പ്രത്യേക പ്രാർഥനാ സദസ്സ് നടക്കും. 

ആവലാതികളറിയിക്കാനും തർക്ക പരിഹാരങ്ങൾക്കുമായി എത്തുന്ന നൂറുകണക്കിനാളെ കേൾക്കാൻ മറ്റു പരിപാടികളെല്ലാം മാറ്റിവച്ച് പാണക്കാട് തങ്ങൾ കുടുംബാംഗങ്ങൾ സമയം കണ്ടെത്തുന്ന ദിവസമാണ് ചൊവ്വാഴ്ച.ഇന്നലെ കുടുംബത്തിലെ എല്ലാവരും ഹൈദരലി തങ്ങളുടെ വസതിയിലായിരുന്നു. രാവിലെ ആരംഭിച്ച ഖുർആൻ, മൗലീദ് പാരായണം തുടങ്ങിയവ രാത്രി വരെ നീണ്ടു. ഇടയ്ക്കിടെ നടന്ന പ്രാർഥനകളിലും ഒട്ടേറെപ്പേർ പങ്കെടുത്തു. 

സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി, പൊന്മള അബ്ദുൽ ഖാദർ മുസല്യാർ എന്നിവർ തങ്ങളുടെ വസതിയിലെത്തി. ഇവർ പ്രാർഥനയ്ക്കും നേതൃത്വം നൽകി.  മന്ത്രിമാരായ എം.വി.ഗോവിന്ദൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ തങ്ങളുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ഇവരെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com