ADVERTISEMENT

മലപ്പുറം ∙ ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചനമറിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാണക്കാട് സന്ദർശിച്ചു.

 പാണക്കാട് കുടുംബാംഗങ്ങളായ സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ എന്നിവരുമായി ചർച്ച നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, മേഖലാ അധ്യക്ഷൻ വി.ഉണ്ണിക്കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.രശ്മിൽനാഥ്, ബി.രതീഷ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂർ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com