ADVERTISEMENT

മലപ്പുറം ∙ കോട്ടപ്പടി മൈതാനത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയം റോഡ് പൂർണമായി അടച്ചിടും. കളിക്കാരുടെയും ഒഫിഷ്യൽസിന്റെയും വാഹനങ്ങൾക്കു മാത്രമായിരിക്കും പ്രവേശനം. വിഐപി വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംവിധാനമൊരുക്കും. സ്റ്റേഡിയങ്ങളിലെ സുരക്ഷാ പരിശോധനയ്ക്കായി ഡിവൈഎസ്പിമാരായ പ്രദീപ് കുമാർ, കെ.എം.ബിജു എന്നിവരുൾപ്പെട്ട സംഘം ഇന്നലെ കോട്ടപ്പടിയും പയ്യനാട് സ്റ്റേഡിയവും സന്ദർശിച്ചു. 

പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് സൗകര്യത്തിൽ സംഘം തൃപ്തി അറിയിച്ചു. കേരളത്തിന്റെ മത്സരങ്ങൾ മുഴുവൻ നടക്കുന്നതു പയ്യനാട്ടാണ്. ഇവിടെ പാർക്കിങ് നിയന്ത്രണത്തിനു ട്രോമാ കെയർ വൊളന്റിയർമാരുടെ സേവനം ഉപയോഗപ്പെടുത്തും. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീകുമാർ, ഇവന്റ് കോ–ഓർഡിനേറ്റർ യു.ഷറഫലി, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.മനോഹരകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

 പരിശീലന മൈതാനങ്ങളിൽ പരിശോധന

സന്തോഷ് ട്രോഫി പരിശീലന മൈതാനങ്ങളിൽ അടിയന്തരമായി നടപ്പാക്കേണ്ട മാറ്റങ്ങൾ നിർദേശിച്ച് എഐഎഫ്എഫ് പ്രതിനിധി. നിലമ്പൂർ പൊലീസ് ഗ്രൗണ്ട്, എടവണ്ണ സീതി ഹാജി സ്റ്റേഡിയം, സർവകലാശാല സ്റ്റേഡിയം, നിലമ്പൂർ മാനവേദൻ ഗ്രൗണ്ട് എന്നിവയാണു പരിശോധിച്ചത്. ഇതിൽ മാനവേദൻ ഗ്രൗണ്ട് പൂർണ സജ്ജമാണെന്നറിയിച്ചു. പൊലീസ് ഗ്രൗണ്ടിലും സീതി ഹാജി സ്റ്റേഡിയത്തിലും സർവകലാശാല സ്റ്റേഡിയത്തിലും പുല്ലിന്റെ പരിപാലനം തുടരാൻ നിർദേശം. നൽകി. ടെക്നിക്കൽ കമ്മിറ്റി കൺവീനർ ഡോ. സുധീർ കുമാർ, ഗ്രൗണ്ട് ആൻഡ് എക്യുപ്മെന്റ് കമ്മിറ്റി കൺവീനർ കെ.പി അജയകുമാർ, നവാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com