കവർച്ചയ്ക്കെത്തിയവർ എംഡിഎംഎയുമായി പിടിയിൽ
Mail This Article
×
എരുമപ്പെട്ടി∙ കവർച്ചയ്ക്കെത്തിയ ആറംഗ സംഘം നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി (0.640 ഗ്രാം) പൊലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ കുറ്റിപ്പുറം കുളക്കാട് വടക്കേകര വീട്ടിൽ മുഹമ്മദ് ആഷിഫ് (23), കുറുമ്പത്തൂർ പുന്നത്തൂർ ദേശത്ത് കരിങ്ങപ്പാറ വീട്ടിൽ ഷെഫീഖ് ( 28), അനന്തപുരം പട്ടർനടക്കാവ് ദേശത്ത് ചെറിയാങ്കുളത്ത് വീട്ടിൽ അബ്ദുൽ റഷീദ് (31), കുറുമ്പത്തൂർ വെട്ടിച്ചിറ ദേശത്ത് വലിയപീടിക്കൽ മുഹമ്മദ് മുസ്തഫ (33), ഒതുക്കങ്ങൽ മറ്റത്തൂർ കാവുങ്കൽ വീട്ടിൽ നിഷാദ് അജ്മൽ (23),കുറുമ്പത്തൂർ പുന്നത്തൂർ കരിങ്ങപ്പാറ വീട്ടിൽ അബ്ദുൽ ആദിൽ (20) എന്നിവരാണ് വ്യാഴം രാത്രി കരിയന്നൂരിലെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. നിർത്താതെ പോയ കാറിനെ പിന്തുടർന്നു പരിശോധിച്ചപ്പോഴാണ് സംഘം കുടുങ്ങിയത്. ഇവരിൽനിന്ന് കുരുമുളക് സ്പ്രേ, കത്തികൾ എന്നിവയും പിടികൂടി. കുന്നംകുളം എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.