ADVERTISEMENT
തിരൂർ ∙ റമസാൻ മാസത്തിൽ ഇന്ത്യ ചുറ്റാനിറങ്ങി 11 സംസ്ഥാനങ്ങളിലെ നോമ്പുതുറകളിൽ പങ്കെടുത്ത് യുവാക്കൾ. റമസാൻ 1ന് സ്കൂട്ടറിലാണ് സുഹൃത്തുക്കളായ കോട്ടയ്ക്കൽ പുതുപ്പറമ്പ് സ്വദേശി സഫ്‌വാനും പാണക്കാട് സ്വദേശി മുആദും രാജ്യം ചുറ്റിക്കാണാൻ ഇറങ്ങിയത്. 16 ദിവസം കൊണ്ട് കശ്മീരിൽ എത്തി. ഇതിനിടെ 11 സംസ്ഥാനങ്ങളിലെ നോമ്പുതുറകളിൽ പങ്കെടുത്തു. റൈഡ് ഇൻ പീസ് എന്ന പ്രമേയത്തിലായിരുന്നു യാത്ര. നോമ്പുതുറക്കാനുള്ള സൗകര്യവും അത്താഴവും താമസിക്കാനുള്ള സൗകര്യവും ഇവർക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചു. ഇന്നലെ ഇവർ തിരൂരിൽ മടങ്ങിയെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com