ADVERTISEMENT

കുറ്റിപ്പുറം ∙ കാരുണ്യ പ്രവർത്തനത്തിന്റെ മധുരമാണ് ‘ഇല’യിൽ നിന്ന് ഇന്ന് വാങ്ങുന്ന തണ്ണിമത്തനുണ്ടാകുക. ആ മധുരത്തിനു വിലയിടേണ്ടത് അത് വാങ്ങുന്നവരും. നിരാലംബർക്കുവേണ്ടി പ്രവർത്തിക്കുന്ന കുറ്റിപ്പുറത്തെ ‘ഇല’ ഫൗണ്ടേഷനിൽ ഇന്ന് 1500 കിലോ തണ്ണിമത്തൻ വിൽപനയ്ക്കായി വയ്ക്കും.

കഴുത്തല്ലൂർ പാടത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ ഇലയിലെ വളണ്ടിയർമാരാണു തണ്ണിമത്തൻ കൃഷിയിറക്കിയത്. നാനൂറോളം തണ്ണിമത്തനുകൾ ഇന്നലെ വിളവെടുത്തു. ഇന്നുമുതൽ ഇതിന്റെ വിൽപനയാണ്. വാങ്ങുന്നയാളാണ് ഇതിന്റെ വില നിശ്ചയിക്കുക. കാരണം ഇത് വിറ്റ് കിട്ടുന്ന പണം ഉപയോഗിക്കുന്നത് പാലിയേറ്റീവ്, ഡയാലിസിസ്, അനാഥ സംരക്ഷണം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങൾക്കായാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com