ADVERTISEMENT

എടപ്പാൾ ∙ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ സൈക്കിളുമായുള്ള ആത്മബന്ധം ഉണ്ണിക്കൃഷ്ണൻ 65–ാം വയസ്സിലും തുടരുന്നു. ഇതിനിടെ ചവിട്ടി തീർത്തത് ആയിരക്കണക്കിന് കിലോമീറ്ററുകൾ. വട്ടംകുളം തൈക്കാട് കളരിക്കൽ ഉണ്ണിക്കൃഷ്ണനാണ് ഇന്നും മുടങ്ങാതെ സൈക്കിളിൽ ഉലകം ചുറ്റുന്നത്. പഠനകാലത്ത് വാടകയ്ക്ക് സൈക്കിൾ വാങ്ങി ചവിട്ടിത്തുടങ്ങിയ ഇദ്ദേഹം വർഷങ്ങൾക്ക് ശേഷമാണ് സ്വന്തമായി സൈക്കിൾ വാങ്ങുന്നത്. പിന്നീടുള്ള യാത്രകളിൽ എല്ലാം സൈക്കിൾ കൂടെക്കൂട്ടി. 

സാമൂഹിക പ്രവർത്തകനായ ഉണ്ണിക്കൃഷ്ണൻ നിർധനർക്ക് സഹായവുമായി ഏതുസമയവും രംഗത്തുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽനിന്നും വില്ലേജിൽനിന്നും രേഖകൾ ശരിയാക്കി നൽകുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഇദ്ദേഹത്തെ സമീപിച്ചാൽ പരിഹാരമുണ്ടാകും. രേഖകൾക്കായി ഓഫിസുകളിൽ കയറിയിറങ്ങി മടുത്തവർ ഒടുവിൽ ആശ്രയിക്കുക ഉണ്ണിക്കൃഷ്ണനെ ആണ്.

ശരിയായ മാർഗത്തിലൂടെ ഇവ നൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാനും മടിയില്ല. ദിവസം 60 കിലോമീറ്റർ വരെ സൈക്കിളിൽ സഞ്ചരിക്കുന്ന ഉണ്ണിക്കൃഷ്ണന് ഈ പ്രായത്തിലും ശാരീരിക അവശതകളില്ല. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യ നിരക്കിൽ സൈക്കിൾ നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഉണ്ണിക്കൃഷ്ണന്റെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com