ADVERTISEMENT

കുറ്റിപ്പുറം ∙ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനത്തിനായി കണ്ണൂരിൽ നിന്ന് മനോഹര ചുമർ ചിത്രങ്ങൾ ഇന്നലെ തവനൂരിലെത്തി. കണ്ണൂർ സബ് ജയിൽ സൂപ്രണ്ട് ഐ.വി.ഒതേനന്റെ കരവിരുതിൽ രൂപംകൊണ്ട മനോഹര ചിത്രങ്ങൾ. ക്ഷേത്ര ചിത്രകല അതേ പൂർണതയോടെ പകർത്തിയിരിക്കുകയാണ് ചിത്രരചന ശാസ്ത്രീയമായി അഭ്യസിക്കാത്ത ഇദ്ദേഹം. 

തവനൂർ സബ് ജയിലിലെ തടവുകാർക്ക് ചിത്രരചനാ പരിശീലനം നൽകുന്നത് കണ്ടാണ് ഇദ്ദേഹം ചിത്രങ്ങൾ വരയ്ക്കാൻ ആരംഭിച്ചത്. കഴിഞ്ഞ 2 വർഷത്തിനിടെ മുപ്പതോളം ചിത്രങ്ങൾ വരച്ചു. ദേവീ ദേവൻമാരും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട രൂപങ്ങളുമാണ് ചിത്രങ്ങളിൽ അധികവും. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന സമയത്താണ് ചിത്രരചന. തവനൂർ സെൻട്രൽ ജയിലിലെ പ്രദർശനശാലയിൽ ഇന്ന് ഐ.വി.ഓതേനന്റെ ചിത്രങ്ങളും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com