കൂടൊഴിയുന്നു; കൂടുമത്സ്യക്കൃഷിയിൽ നിന്ന് കർഷകർ പിൻമാറുന്നു
Mail This Article
×
വെളിയങ്കോട് ∙ പുഴകളിലെ കൂടുകൃഷി മത്സ്യം വളർത്തൽ പ്രതിസന്ധിയിൽ. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കാഞ്ഞിരമുക്ക് പുഴ, നരണിപ്പുഴ എന്നിവിടങ്ങളിലെ കൂടുമത്സ്യക്കൃഷിയിൽനിന്നാണ് കർഷകർ പിൻമാറിയത്. മുക്കാൽ ലക്ഷം രൂപ ചെലവിൽ പുഴയ്ക്കു നടുവിൽ കൂടുകൾ നിർമിക്കും. അവയിൽ പുഴമത്സ്യങ്ങൾ വളർത്തി വലുതായി വരുമ്പോൾ പിടിച്ചെടുക്കും. വിളവെടുക്കുന്ന സമയത്ത് തൂക്കം കുറവുള്ള മത്സ്യങ്ങളാണ് ലഭിക്കുക. കൂടിനും മത്സ്യത്തിനും ഫിഷറീസ് വകുപ്പ് സബ്‌സിഡി നൽകുന്നുണ്ടെങ്കിലും 2 വർഷമായി നഷ്ടമാണ് ഉണ്ടായതെന്ന് കർഷകർ പറഞ്ഞു. ഫിഷറീസ് വകുപ്പ് നൽകുന്ന മത്സ്യങ്ങൾ മതിയായ രീതിയിൽ തൂക്കം ലഭിക്കാത്തതാണ് നഷ്ടത്തിന് പ്രധാന കാരണം. പുഴകളിലെ ശക്തമായ ഒഴുക്കും ജലം മലിനമായതും കൃഷിയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മഴയിൽ നരണിപ്പുഴയിൽ ആയിരത്തിലേറെ മത്സ്യക്കുഞ്ഞുങ്ങളാണ് ഒലിച്ചുപോയത്. നഷ്ടം കാരണം കാഞ്ഞിരമുക്ക് പുഴയിലെ കൂടുകൾ കരയിൽ കൂട്ടിയിട്ടിരിക്കുകയാണ് മത്സ്യക്കർഷകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.