ADVERTISEMENT

വളാഞ്ചേരി ∙ പ്രസിദ്ധമായ എടയൂർ മുളകിന്റെ വിളവെടുപ്പു സജീവമായി. ഭൗമസൂചിക അംഗീകാരം ലഭിച്ച എടയൂർ മുളക് എടയൂർ, മൂർക്കനാട്, മാറാക്കര, ആതവനാട്, കൽപകഞ്ചേരി, ഇരിമ്പിളിയം, കുറുവ പഞ്ചായത്തുകളിലും വളാഞ്ചേരി മുനിസിപ്പൽ പ്രദേശത്തുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 10 സെന്റ് മുതൽ 4 ഏക്കർ വരെ സ്ഥലങ്ങളിൽ കൃഷിയിറക്കിയവരുണ്ട്.

കാലത്തിനു ശേഷം മോശമല്ലാത്ത വിളവാണ് ഇത്തവണ എടയൂർ മുളക് കൃഷിയിലുണ്ടായതെന്ന് കർഷകർ. കിലോയ്ക്ക് 350 രൂപ വരെ ആദ്യവിളവെടുപ്പിൽ ലഭിച്ചവരുമുണ്ട്. സാധാരണ മുളകിനേക്കാൾ നീളവും വണ്ണവും എടയൂർ മുളകിനുണ്ടെന്നതും എരിവ് കുറവാണെന്നതുമാണ് എടയൂർ മുളകിനു ജനങ്ങളുടെ അംഗീകാരം ലഭിക്കാൻ കാരണം. കന്നിവിളവെടുപ്പിലെ മുളകിനാണ് പ്രിയമേറെ. രണ്ടാം വിളവെടുപ്പ് ഒക്ടോബറിലാണ്. ഇതിൽ മുളകിനു വലുപ്പം കുറയും. വിലയും ഇതോടൊപ്പം താഴും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com