ADVERTISEMENT
താനൂർ∙ പനങ്ങാട്ടൂരിൽ വീടും പരിസരവും നാശത്തിലാക്കി മോഷ്ടാക്കൾ വിലസുന്നു.  പനങ്ങാട്ടൂർ മണമ്മൽ ഭഗവതി ക്ഷേത്ര പരിസരത്താണ് മോഷണ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ നാശങ്ങളുണ്ടാക്കി കള്ളൻ കടന്നത്. വീടിന് പുറത്ത് കാണുന്ന സോപ്പ് പൊടിയും മറ്റു മാലിന്യങ്ങളും കിണറ്റിൽ എറിയുക, വാഷിങ് മെഷിൻ, പമ്പ് സെറ്റ് തുടങ്ങിയവ കേടുവരുത്തുക,  മുറ്റത്തെ വാഴക്കുല വെട്ടുക, ഒരു വീട്ടിലെ പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ ഒന്നാകെ മറ്റു വീടുകളിൽ ഉപേക്ഷിക്കുക, പാത്രങ്ങൾ വലിച്ചെറിയുക തുടങ്ങിയവയും ചെയ്തു. കോട്ടേക്കാരൻ മണപ്പുറത്ത് അലിയുടെ വീട്ടിലും തറമ്മൽ പറമ്പിൽ നൗഷാദിന്റെ വീട്ടിലും ഇത്തരത്തിൽ നാശമുണ്ടാക്കി. 4 ദിവസം മുൻപാണ് പകരയിൽ ബേക്കറിയിൽ കയറിയ മോഷ്ടാവ് കാശൊന്നും കിട്ടാതെ പലഹാരങ്ങൾ കവർന്ന് സ്ഥലം വിട്ടു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com