‘ഹൈദരലി ശിഹാബ് തങ്ങള്‍: കാലം-സമൂഹം’ പ്രകാശനം 7ന്
Mail This Article
മലപ്പുറം ∙ ‘പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍: കാലം, സമൂഹം’ എന്ന സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം സെപ്റ്റംബർ 7ന് രാവിലെ 9.30ന് മലപ്പുറം വുഡ്ബൈന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസല്യാർ ആധ്യക്ഷ്യം വഹിക്കും. ഗ്രന്ഥത്തിന്റെ പ്രകാശനകർമം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കും. ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ്‌മദ് ആദ്യകോപ്പി സ്വീകരിക്കും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി, സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി.എം.എ. സലാം, എ.പി. ഉണ്ണികൃഷ്ണൻ, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എംഎല്‍എമാരായ സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, അഡ്വ. എന്‍. ഷംസുദ്ദീന്‍, ടി.വി ഇബ്രാഹീം, പി. ഉബൈദുല്ല തുടങ്ങിയവർ പങ്കെടുക്കും.