ADVERTISEMENT
പരപ്പനങ്ങാടി ∙ ചെട്ടിപ്പടി റെയിൽവേ ഗേറ്റ് ലോറിയിടിച്ച് തകരാറിലായതോ‌ടെ മൂന്ന് മണിക്കൂർ ചേളാരി–പരപ്പനങ്ങാടി റൂട്ടിൽ ഗതാഗതം നിലച്ചു. രാവിലെ 9.45ന് കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിനു ഗേറ്റ് അടയ്ക്കുമ്പോൾ ചേളാരി ഭാഗത്തു നിന്ന് പൈപ്പുമായി എത്തിയ ലോറി പെട്ടെന്നു കടന്നതാണു ഗേറ്റ് തകരാറാകാൻ കാരണം. തുടർന്ന് പൈലറ്റ് സംവിധാനത്തിലാണ് ട്രെയിനുകൾ കടത്തി വിട്ടത്. തിരൂരിൽ നിന്ന് എൻജിനീയറിങ് വിഭാഗമെത്തി ഗേറ്റ് ശരിയാക്കിയ ശേഷം 12.45ന് ആണ് റോഡ് ഗതാഗതം സാധാരണ നിലയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com