ADVERTISEMENT

പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ആദ്യാക്ഷര മധുരം നുകർന്നത് നാനൂറിലേറെ കുരുന്നുകൾ. രാവിലെ സരസ്വതി പൂജയ്‌ക്കും പൂജയെ‌ടുപ്പിനും ശേഷം ശ്രീമൂലസ്ഥാനത്തിന്റെ തെക്കു ഭാഗത്ത് സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിൽ മേൽശാന്തി പ്രവീൺ നമ്പൂതിരി നിലവിളക്ക് കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. പെരുമന അനിൽ നമ്പൂതിരി, മരുതൂർക്കര രാജൻ നമ്പൂതിരി, സുധീർഭട്ട്, മംഗലം ദീപക് എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ക്ഷേത്രത്തിൽ ദർശനത്തിനും ഇന്നലെ വലിയ ഭക്തജനത്തിരക്കുണ്ടായിരുന്നു.

പൂന്താനം ഇല്ലത്ത് പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിൽ 352 കുഞ്ഞുങ്ങൾ ആദ്യാക്ഷരം നുകർന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലായിരുന്നു വിദ്യാരംഭ ചടങ്ങ്. തന്ത്രി മൂത്തേടത്ത് മന നാരായണൻ നമ്പൂതിരി, മേലാറ്റൂർ രാധാകൃഷ്‌ണൻ, ഡിഎംഒ ഡോ. ആർ.രേണുക, റിട്ട.എഇഒ വി.എം.ഇന്ദിര, അവണൂർമന ദേവകീ അന്തർജനം, കെ.ഗംഗാധരൻ, മേലേടം സദാനന്ദൻ നമ്പൂതിരി, ഒറവംപുറം നാരായണൻ നമ്പൂതിരി, കൃഷ്‌ണാട്ടം നാരായണൻ എമ്പ്രാന്തിരി, സി.പി.നായർ എന്നിവർ ആചാര്യന്മാരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com