കൈപ്പുണ്യംകൊണ്ട് ഹൃദയം കവർന്നവർ ഒത്തുകൂടി
Mail This Article
മലപ്പുറം ∙ ഇഷ്ടപ്പെട്ടൊരു കേക്കു കണ്ടപ്പോൾ സ്വന്ത മായൊന്നുണ്ടാക്കിയാണ് അവർ തുടങ്ങിയത്. വീട്ടുകാർക്കിഷ്ട പ്പെട്ടപ്പോൾ കൂടുതലുണ്ടാക്കി നാട്ടുകാരെ ഊട്ടി. അങ്ങനെ വീട്ടകങ്ങളിൽ നിന്ന് ഭക്ഷ്യമേഖലയിലെ സംരംഭകരായവർ ഇന്നലെ മലപ്പുറത്ത് ഒത്തു ചേർന്ന് തങ്ങളുടെ കൈപ്പുണ്യം മറ്റുള്ളവർക്കും പകർന്നു നൽകി. ഇനി ഔദ്യോഗിക കൂട്ടായ്മയാകാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചാണവർ മടങ്ങിയത്.
ജില്ലയിലെ ഹോം ബേക്കേഴ്സ് ആണ് ഒത്തുകൂടിയത്. ചിക്കൻ കേക്ക് മുതൽ ഇറാനി പോള വരെ സ്വന്തം ‘ബ്രാൻഡുകളു’മായാണ് ഓരോരുത്തരുമെത്തിയത്. 40 ഇനങ്ങളുണ്ടായിരുന്നു. പരസ്പരം രുചിയറിഞ്ഞ്, ചേരുവ ചോദിച്ച്, പുതിയ ആശയങ്ങളുമായാണ് അവർ മടങ്ങിയത്.
നിലവിലുള്ള വാട്സാപ് കൂട്ടായ്മയെ റജിസ്റ്റർ ചെയ്ത സംഘടനയാക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയായിരുന്നു ഇന്നലത്തെ ഒത്തുകൂടൽ. സംസ്ഥാന തല സംഘടനയ്ക്കാണ് രൂപം നൽകുന്നത്. സംഗമം അംബ്രാസ് അമീൻ ഉദ്ഘാടനം ചെയ്തു. സി.ആരിഫ അധ്യക്ഷത വഹിച്ചു. ഹുസ്ന ഇസ്മായിൽ, സുമയ്യ കോഡൂർ, ഷീജ ഹാരിസ് എന്നിവർ പ്രസംഗിച്ചു.