ADVERTISEMENT

പൊന്നാനി ∙ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള സബ് റജിസ്ട്രാർ ഓഫിസിലേക്ക് എത്താനാകാതെ ഭിന്നശേഷിക്കാരനും നീന്തൽ താരവുമായ പുഴയ്ക്കലകത്ത് മൻസൂർ ഓഫിസിനു താഴെ കാത്തുനിന്നത് 3 മണിക്കൂർ. ഉദ്യോഗസ്ഥർ താഴേക്ക് ഇറങ്ങി വരാൻ തയാറായില്ല. റജിസ്ട്രേഷൻ നടക്കാതെ മൻസൂർ മടങ്ങി. ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് റജിസ്ട്രേഷൻ ചെയ്യുന്നതിനായി ഇന്നലെ അപേക്ഷ നൽകി. 49 പടികൾ കയറിയാൽ മാത്രമേ സബ് റജിസ്ട്രാർ ഓഫിസിലെത്താൻ കഴിയുകയുള്ളൂ.

അത്രയും പടികൾ കയറാൻ വയ്യാത്തതിനാൽ ഉദ്യോഗസ്ഥർ താഴേക്കു വരുമെന്ന പ്രതീക്ഷയിൽ മൻസൂർ പടികൾക്ക് താഴെ ഏറെ നേരം കാത്തു നിൽക്കുകയായിരുന്നു. ഉദ്യോഗസ്ഥർ വീട്ടിലേക്ക് വന്ന് റജിസ്ട്രേഷൻ നടപടികൾ ചെയ്തു നൽകണമെങ്കിൽ 3000 രൂപയോളം ഫീസടയ്ക്കണമെന്നാണ് ഇവർക്ക് കിട്ടിയ നിർദേശം. ഇത്രയും തുക ഇവർ സംഘടിപ്പിക്കേണ്ട അവസ്ഥയാണിപ്പോൾ.

താലൂക്ക് ഓഫിസിൽ ലിഫ്റ്റ് സംവിധാനമില്ലാത്തതിനാൽ റജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി വരുന്ന ഭിന്നശേഷിക്കാരും പ്രായമായവരും ഇൗ ദുരവസ്ഥ നേരിടേണ്ടി വരുന്നുണ്ട്. ഭിന്നശേഷിക്കാർ നിരന്തരം ആശ്രയിക്കുന്ന എംപ്ലോയ്മെന്റ് ഓഫിസും സപ്ലൈ ഓഫിസുമെല്ലാം മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്. പൊന്നാനി നഗരസഭാ കാര്യാലയത്തിലും സമാനമായ ദുരിതമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com