ADVERTISEMENT

കോട്ടയ്ക്കൽ∙ പുത്തൂർ ബൈപാസിൽ റോളർ സ്കേറ്റിങ്ങ് നടത്തുന്ന പെൺക്കുട്ടിയെ ആളുകൾ പ്രത്യേകം ശ്രദ്ധിക്കുന്നതിന് കാരണമെന്താകും? തിയറ്ററിലും ഒടിടിയിലും സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന "ജയ ജയ ജയ ജയ ഹേ" എന്ന സിനിമയിൽ നായികയായ ദർശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത് അഗ്നിമിത്ര എന്ന ഈ 11 വയസ്സുകാരിയാണ്. കോട്ടയ്ക്കൽ ചെറുകുന്ന് എൻ.പി.ബൈജു ചിന്നുട്ടന്റെയും രസ്നയുടെയും മൂത്ത മകളായ കൊച്ചുമിടുക്കി കോഴിക്കോട് ചിൻമയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.

ദർശന ചെറുതായാൽ എങ്ങനെയിരിക്കും അത്രത്തോളം രൂപസാദൃശ്യമുള്ളതിനാലാണ് അഗ്നിമിത്രയെ സംവിധായകൻ വിപിൻദാസ് തിരഞ്ഞെടുക്കുന്നത്. കുട്ടിക്കു താനുമായുള്ള സാമ്യം കണ്ട് അതിശയിച്ചു പോയതായി ദർശന പറയുന്നു. ദർശന അഭിനയിച്ച "ഹൃദയം" സിനിമ ഇറങ്ങിയതുമുതൽ അഗ്നിമിത്രയെ സഹപാഠികളും മറ്റും ആ പേരാണ് വിളിക്കുന്നത്. അതിനിടെയാണ് സിനിമയുടെ ഓഡിഷൻ നടന്നത്. ഒട്ടേറെ കുട്ടികളിൽ നിന്നാണ് അഗ്നിമിത്രയെ തിരഞ്ഞെടുത്തത്.

കുട്ടി ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചതായി സംവിധായകൻ പറയുന്നു. ചിത്രം പുറത്തിറങ്ങിയശേഷം നല്ല പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിച്ചത്. ഇനിയുള്ള സിനിമകളിൽ തന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ അഗ്നിമിത്ര തന്നെ മതി എന്ന നിലപാടിലാണ് ദർശന. അച്ഛനാണ്, നല്ല റോളർ സ്കേറ്റിങ്ങ് താരം കൂടിയായ അഗ്നിമിത്രയുടെ ഗുരു. ഒട്ടേറെ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ദേവശിൽപയാണ് കോഴിക്കോട് ജ്വല്ലറി നടത്തുന്ന ബൈജുവിന്റെ ഇളയ മകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com