ADVERTISEMENT

തിരൂർ ∙ ഗജവീരന്മാരെ കാണാൻ ജനമൊഴുകിയെത്തിയതോടെ തിരൂർ പുഴയുടെ തീരം ആനപ്പറമ്പായി മാറി. പുതിയങ്ങാടി നേർച്ചയ്ക്ക് എത്തിച്ച 6 ആനകളെയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ പുഴയോരത്ത് തളച്ചത്. വിവരമറിഞ്ഞ് ജനം പാഞ്ഞെത്തി. സ്ത്രീകളും കുട്ടികളുമെല്ലാം ആനകളെ കാണാനായി ഒഴുകിയെത്തിയതോടെ പുഴയോരം നേർച്ചപ്പറമ്പ് പോലെയായി. ഓരോ ആനകളുടെയും പേരും വിവരങ്ങളും അന്വേഷിച്ച് ആളുകൾ തമ്പടിച്ചത് പൊലീസിനും തലവേദനയായി. ആളു കൂടിയതറിഞ്ഞ് സ്ഥലത്ത് കളിപ്പാട്ട വിൽപനക്കാരും എത്തി. ഫോറസ്റ്റ് അധികൃതർ ആനകളെ പരിശോധിക്കാൻ എത്തിയതും ഇവിടെ വച്ചാണ്. കൊടിയേറ്റത്തിനു പൊലീസ് സ്റ്റേഷനു സമീപത്തേക്ക് ആനകളെ മാറ്റുന്നതു വരെ ഇവിടെ ജനക്കൂട്ടമായിരുന്നു.

ചിത്ര സാന്നിധ്യമായി മുസ്തഫ

തിരൂർ ∙ നേർച്ചപ്പറമ്പിൽ 4 പതിറ്റാണ്ടുകൾ മുഴങ്ങി നിന്നിരുന്ന ശബ്ദത്തെ തിരൂരുകാർക്ക് മറക്കാൻ പറ്റില്ല. നാട്ടിലെ പ്രമുഖ അനൗൺസറായിരുന്ന അരങ്ങത്ത് പറമ്പിൽ മുസ്തഫയുടെ സാന്നിധ്യം ഇത്തവണയും ഒരു ചിത്രത്തിലൂടെ ജാറത്തിനു സമീപത്തുണ്ട്. മുസ്തഫയായിരുന്നു 4 പതിറ്റാണ്ട് കാലം നേർച്ചയുടെ അനൗൺസ്മെന്റ് നടത്തിയിരുന്നത്.  2020 നവംബറിൽ മുസ്തഫ തന്റെ ശബ്ദം ഓർമകളിൽ ബാക്കി വച്ച് വിടവാങ്ങി. നേർച്ചയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുസ്തഫയാണു നൽകിയിരുന്നത്. തിരൂരിലെ ഫുട്ബോൾ മത്സരങ്ങളിലും ശബ്ദം കൊണ്ട് ആളുകളെ ഹരം കൊള്ളിച്ചിരുന്നത് മുസ്തഫയാണ്. ആ ശബ്ദമിനിയില്ലെങ്കിലും സ്മരണയ്ക്കായി ജാറത്തോടു ചേർന്ന് ചിലർ മുസ്തഫയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com