ADVERTISEMENT

മഞ്ചേരി ∙ പയ്യനാട്ട് ഇന്ന് ഐ ലീഗിലെ അവസാന മത്സരം. ആതിഥേയരായ ഗോകുലം കേരള, മണിപ്പുരിൽനിന്നുള്ള ഇംഫാൽ ട്രാവു എഫ്സിയെ നേരിടുമ്പോൾ കാണികൾക്ക് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം. ഇന്നു ജയിച്ചാൽ ഇരു ടീമുകൾക്കും പോയിന്റ് പട്ടികയിൽ മൂന്നാമതെത്താൻ അവസരമുള്ളതിനാൽ കളി തീപാറും. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മത്സരങ്ങൾക്ക് ഗാലറി നിറച്ച ആവേശം ഐ ലീഗിൽ കണ്ടില്ല. കഴിഞ്ഞ മത്സരത്തിൽ ചർച്ചിൽ ഗോവയ്ക്കു വേണ്ടി ആർത്തുവിളിക്കാൻ വരെ കാണികളുണ്ടായി. പയ്യനാട്ടെ അവസാന ഹോം മാച്ചിന് കൂടുതൽ ആളെത്തുമെന്ന പ്രതീക്ഷയിലാണ് ഗോകുലം ടീം.ആദ്യ കളി തന്നെ ജയിച്ചു തുടങ്ങാനായ ആത്മവിശ്വാസത്തിലാണ് ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകൻ ഫ്രാൻസെസ് ബോണറ്റ് രണ്ടാം മത്സരത്തിനായി ഇന്ന് ടീമിനെ ഒരുക്കുന്നത്. 

ടീമിന്റെ നിലവിലെ പ്രകടനത്തിൽ സംതൃപ്തനാണെങ്കിലും കൂടുതൽ മെച്ചപ്പെടാനുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത ഹോം മാച്ചുകൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാകും. ജില്ലക്കാരൻ കൂടിയായ പഴയ ബ്ലാസ്റ്റേഴ്സ് താരം അബ്ദുൽ ഹക്കു ഇന്ന് ഗോകുലത്തിനു വേണ്ടി ഇറങ്ങിയാൽ അത് മലപ്പുറത്തിനും ആവേശമാകും. ‘ആർപ്പോ ഹാട്രിക്കോ’ എന്ന പിടിവാക്കുമായി ഇത്തവണത്തെ ഐ ലീഗിനിറങ്ങിയ ഗോകുലത്തിന് ഇന്നത്തേതടക്കമുള്ള കളികൾ നിർണായകമാണ്. ഇതുവരെ നടന്ന 5 മത്സരങ്ങളിലും തോൽവിയറിയാതെ 13 പോയിന്റ് നേടാൻ പയ്യനാട് സ്റ്റേഡിയം ഗോകുലത്തെ സഹായിച്ചിട്ടുള്ളതിനാൽ ടീമിന്റെ ഭാഗ്യമൈതാനം കൂടിയാണിത്. നിലവിൽ നാലാം സ്ഥാനത്തായ ടീമിന്   പോയിന്റ്    പട്ടികയിൽ മുന്നേറാൻ കൂടുതൽ ജയം അനിവാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com