ബീച്ചിൽ ടൂറിസം പദ്ധതി വരുന്നു; ഉണ്യാൽ ഇനി പഴയ ഉണ്യാലല്ല
Mail This Article
തിരൂർ ∙ ഉണ്യാൽ ബീച്ചിൽ ടൂറിസം പദ്ധതി വരുന്നു. ആദ്യഘട്ടമായി ഉണ്യാൽ അഴീക്കൽ തടാകത്തിൽ നടപ്പാക്കുന്ന സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഒന്നാംഘട്ട നിർമാണം ഇന്ന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. റൂർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.62 കോടി രൂപ ചെലവിട്ട് നിറമരുതൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി തുടങ്ങുന്നത്. ഒന്നാംഘട്ടത്തിൽ ഇവിടെ ബോട്ടിങ്, വെള്ളത്തിലൂടെ നടപ്പാത, ഷോപ്പിങ് സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ എന്നിവയാണു വരുന്നത്.
രണ്ടാംഘട്ട നിർമാണത്തിനായി 3.2 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണവും ഉടൻ തുടങ്ങിയേക്കും. തടാകത്തിന്റെ സൗന്ദര്യവൽക്കരണത്തിനായി എംഎൽഎയും ആസ്തിവികസന പദ്ധതിയിൽനിന്ന് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അഴീക്കലിൽ ടൂറിസം പദ്ധതി യാഥാർഥ്യമായാൽ ഏറെ വിനോദ സഞ്ചാരികൾ ഇവിടെയെത്തുമെന്നാണു കരുതുന്നത്.