ADVERTISEMENT

മലപ്പുറം ∙ ഇടതു സർക്കാർ ബജറ്റിൽ ജില്ലയെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ചു മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാലിക്കൊട്ടയേന്തി പ്രകടനം നടത്തി. വിഐപി മണ്ഡലങ്ങൾക്കും മറ്റ് ജില്ലകൾക്കും ബജറ്റിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയെ തീർത്തും അവഗണിക്കുന്ന സമീപനമാണുണ്ടായതെന്നു ജില്ലാ കമ്മിറ്റി ആരോപിച്ചു. ‌‌മലപ്പുറം പ്രസ് ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മലിൽ മുസ്‍ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ.ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. യൂത്ത്‍ ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് മുജീബ് കാടേരി, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, അൻവർ മുള്ളമ്പാറ, ജില്ലാ ഭാരവാഹികളായ ഗുലാം ഹസൻ ആലംഗീർ, കുരിക്കൾ മുനീർ, ഷരീഫ് വടക്കയിൽ, സി.അസീസ്, ടി.പി.ഹാരിസ്, യൂസുഫ് വല്ലാഞ്ചിറ, നിസാജ് എടപ്പറ്റ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com