ADVERTISEMENT

പൊന്നാനി ∙ നഗരസഭയിലെ സർക്കാർ ആശുപത്രികളിൽ ഇനി ഭിന്നശേഷിക്കാർക്ക് വരി നിൽക്കേണ്ടി വരില്ല. ഡോക്ടറെ കാണാൻ പ്രത്യേക സൗകര്യമൊരുക്കും. മാതൃശിശു ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും. മാതൃകയാകുന്ന പദ്ധതി പൊന്നാനി നഗരസഭയാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

അടുത്തയാഴ്ചയോടെ പദ്ധതി നടപ്പാകും. ഒപിയിൽ പരിശോധനയ്ക്ക് വരി നിൽക്കുന്ന രോഗികളുടെ കൂടെ ഭിന്നശേഷിക്കാർ ഇനി കാത്തു നിൽക്കേണ്ടി വരില്ല. ഒപി കൗണ്ടറിനു മുൻപിൽ ക്യൂ ഇല്ലാതെ ഭിന്നശേഷിക്കാർക്ക് കടന്നുവരാനായി പ്രത്യേകം വഴിയൊരുക്കാനാണ് തീരുമാനം. സർക്കാർ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ്ആശുപത്രികളിൽ പ്രത്യേക സൗകര്യമൊരുക്കുന്നത്. 

നഗരസഭയിൽ ചേർന്ന വാർഡ് സഭയിൽ ഭിന്നശേഷിക്കാരിൽനിന്നു നിർദേശങ്ങൾ ശേഖരിച്ച് ഓരോ ആവശ്യങ്ങളുടെയും പ്രായോഗികത നഗരസഭ പരിശോധിച്ചു വരികയാണ്. പെട്ടെന്ന് നടപ്പാക്കാൻ കഴിയുന്നത് ഉടൻ യോഗം ചേർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി നടപ്പാക്കാനാണ് ഉദ്ദേശം. 

ശിവദാസ് ആറ്റുപുറം (പൊന്നാനി നഗരസഭാധ്യക്ഷൻ) ഭിന്നശേഷിക്കാർക്ക് സർക്കാർ ആശുപത്രികളിൽ വരി നിൽക്കാതെ ഡോക്ടറെ കാണുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉദ്യോഗസ്ഥ യോഗം ചേരും. അടുത്തയാഴ്ച മുതൽ പദ്ധതി പ്രാവർത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com