ADVERTISEMENT

തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ജീവനക്കാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 7 പേർക്ക് പരുക്ക്. കൊടൈക്കനാലിൽ നിന്ന് തിരിച്ചു വരുമ്പോൾ പഴനിയിൽ ബസ് മറിയുകയായിരുന്നു. ശനി രാത്രി 12.30 ന് ആണ് അപകടം. 3 ഡോക്ടർമാർ ഉൾപ്പെടെ 39 ജീവനക്കാരും 3 ഡ്രൈവർമാരുമാണ് ഉണ്ടായിരുന്നത്.

നാട്ടുകാരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.പരുക്കേറ്റവരെ പഴനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘം മറ്റൊരു ബസിൽ നാട്ടിൽ തിരിച്ചെത്തി. പരുക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു ചികിത്സ നൽകി. സ്റ്റാഫ് നഴ്സ് ദിവ്യ, ജീവനക്കാരി ലക്ഷ്മിക്കുട്ടി എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com