കാലിക്കറ്റിൽ കിടിലൻ നടപ്പാത
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ പൂട്ടുകട്ട വിരിച്ച നടപ്പാത വിസി ഡോ. എം.കെ.ജയരാജ് കാൽനടക്കാർക്കായി സമർപ്പിച്ചു. ഹാൻഡ്ബോൾ കോർട്ടിനരികെ താരങ്ങൾക്കായി നിർമിച്ച വിശ്രമകേന്ദ്രവും ബാസ്കറ്റ് ബോൾ കോർട്ടിന്റെ സുരക്ഷാവേലിയും വിസി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ ബേസ് ബോൾ താരങ്ങൾക്ക് ചടങ്ങിൽ സ്വീകരണവും നൽകി.
സ്റ്റേഡിയത്തിലെ സ്ഥിരം നടത്തക്കാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നടപ്പാത സമർപ്പണം. റജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കറ്റ് അംഗം ടോം.കെ. തോമസ്, കായിക ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, സെന്റർ ഫോർ ഫിസിക്കൽ എജ്യൂക്കേഷൻ കോ– ഓർഡിനേറ്റർ ഡോ. കെ.പി. മനോജ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി, മൂന്നിയൂർ വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടിൽ, ഇഖ്ബാൽ പൈങ്ങോട്ടൂർ (ചേലേമ്പ്ര) തുടങ്ങിയവർ പങ്കെടുത്തു.
960 മീറ്റർ
∙ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ രണ്ട് 400 മീറ്റർ ട്രാക്കാണുള്ളത്. ഒരു സിന്തറ്റിക് ട്രാക്കും ഒരു മൺ ട്രാക്കും. ഇതു രണ്ടിനെയും വലംവയ്ക്കുന്നതാണ് 960 മീറ്ററുള്ള പൂട്ടുകട്ട വിരിച്ച പുതിയ നടപ്പാത. മൂന്നു മീറ്ററാണ് വീതി. ഇത്രയും വലിയ നടപ്പാത ഇന്ത്യയിലെ മറ്റൊരു സർവകലാശാലയ്ക്കും ഇല്ലെന്ന് കാലിക്കറ്റ് കായിക ഡയറക്ടർ ഡോ.വി.പി. സക്കീർ ഹുസൈൻ.
46.75 ലക്ഷം
∙ രണ്ടുമാസം മുൻപു പണിതുടങ്ങി പൂർത്തിയായപ്പോൾ 46.75 ലക്ഷം രൂപ ചെലവായി. വിവിഐപികൾ എത്തുമ്പോൾ വാഹന യാത്രയ്ക്കും നടപ്പാത ഉപയോഗിക്കാം. പ്രഭാത- സായാഹ്‌ന നടത്തത്തിന് പൊതുജനങ്ങൾക്കും പ്രയോജനപ്പെടും.