ADVERTISEMENT

മലപ്പുറം ∙ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നവരോടു പുക സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പൊലീസും മോട്ടർ വാഹന വകുപ്പും ഫൈൻ ഈടാക്കുന്നതായി കേരള ഇലക്ട്രിക് റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (കെഇആർഡിയു) ഭാരവാഹികൾ ആരോപിച്ചു.അരീക്കോട് പൊലീസ് ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവറിൽ നിന്നു 250 രൂപയാണു പുക സർട്ടിഫിക്കറ്റില്ലെന്നു പറഞ്ഞു പിഴ ഈടാക്കിയത്.

നമ്പർ പ്ലേറ്റുകളിലെ മഞ്ഞ നിറം മാറി വെള്ളയാകുന്നതിന്റെ പേരിലും പിഴ ഈടാക്കിയിട്ടുണ്ട്. ആർടിഒ തരുന്ന നമ്പർ പ്ലേറ്റുകളിൽ ഗുണമേന്മയില്ലാത്തതിന്റെ പേരിലാണു മഞ്ഞക്കളർ മായുന്നത്. ഇതിനും പിഴ ഈടാക്കുകയാണ്. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു ഹാ‍ൾട്ടിങ് പെർമിറ്റ്, ഡ്രൈവർക്കു യൂണിഫോം എന്നിവ വേണ്ട എന്നാണു നിയമം.

എന്നാൽ ഇതിന്റെ പേരിലും ഇപ്പോൾ പിഴ ഈടാക്കുകയാണ്. ടൗണുകളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഓടിക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു സംസ്ഥാന പെർമിറ്റാണ് ഉള്ളത്. വൈദ്യുതി വകുപ്പ് എൽടി–10 കണക്‌ഷൻ അനുവദിക്കുന്നതിനും മടിക്കുകയാണ്.

ചാർജിങ് സ്റ്റേഷനുകളിൽ പലതും പ്രവർത്തന രഹിതമാണ്. ചാർജറിനും വേണ്ടത്ര വാറന്റി കമ്പനികൾ നൽകുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ് സി.എം.സഹദുദ്ദീൻ, സെക്രട്ടറി പി.പി.അബ്ദുല്ല, ട്രഷറർ പി.അബ്ദുൽ റഷീദ്, എം.പി.മുസ്തഫ, കെ.വി.ടോമി എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com