ADVERTISEMENT

തിരുനാവായ ∙ വേനൽച്ചൂട് കടുത്തതോടെ പൊള്ളുന്നത് താമരക്കർഷകന്റെ ഹൃദയം കൂടിയാണ്. ചൂടേറിയതോടെ താമരമൊട്ടുകൾ വിരിയാത്ത സ്ഥിതിയാണ് കർഷകന്റെ നെഞ്ചിൽ തീ കോരിയിടുന്നത്.മൊട്ടുകൾ പോലും കരിയുന്ന അവസ്ഥയാണുള്ളത്. പുഷ്പഗ്രാമമായ തിരുനാവായയിൽ ഹെക്ടർ കണക്കിനു കായലുകളിലാണ് താമരപ്പൂക്കൃഷി നടക്കുന്നത്.

ഗുരുവായൂർ, തിരുനാവായ മുതലായ ക്ഷേത്രങ്ങളിലും സംസ്ഥാനത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിലേക്കും താമര കയറ്റി അയയ്ക്കുന്നത് ഇവിടെ നിന്നാണ്.എന്നാൽ രാവിലെ തോണിയുമായി കായലിലേക്ക് വിരിഞ്ഞു നിൽക്കുന്ന താമര പറിക്കാനിറങ്ങുന്ന കർഷകന് പലപ്പോഴും നിരാശയാണു ഫലം. വേനൽമഴയുടെ കുറവും കായലുകളിൽ വെള്ളം കുറഞ്ഞു തുടങ്ങിയതുമാണ് കാരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com