ADVERTISEMENT

വേങ്ങര ∙ മലയാളിയുടെ മേടപ്പുലരിക്ക് കണികാണാൻ ഇരിങ്ങല്ലൂരിന്റെ കണി വെള്ളരി. കണി കാണാൻ വയ്ക്കുന്ന ഓട്ടുരുളിയിലെ അവിഭാജ്യ ഘടകമാണ് കണിവെള്ളരി. വിളവെടുത്ത് കൂട്ടിയിട്ട സ്വർണ നിറമുള്ള വെള്ളരി  മനോഹര കാഴ്ചയാണ്. പറപ്പൂർ ഇരിങ്ങല്ലൂർ പാടത്താണ് ഇതര സംസ്ഥാനങ്ങളിലേക്കും യുഎഇയിലേക്കും കയറ്റുമതിക്കായി കണിവെള്ളരി കൃഷി ചെയ്യുന്നത്. വിഷു വിപണി ലക്ഷ്യമിട്ട് 6 കർഷകരാണ് 25 ഏക്കർ പാടത്ത് വെള്ളരി കൃഷി നടത്തിയത്.

 2002ൽ പട്ടയിൽ ചന്ദ്രന്റെ നേതൃത്വത്തിലാണ് കൃഷി തുടങ്ങിയത്. ആലുങ്ങൽ കുഞ്ഞീൻ, പെരിക്കാത്ര കറുപ്പൻ,  ശ്രീധരൻ പട്ടയിൽ, പി.പി.ഇസ്മായിൽ, പതിയിൽ സിദ്ദീഖ്, സിദ്ദീഖ് പാറയിൽ എന്നീ കർഷകരുടെ പ്രയത്നത്തിലാണ് കൃഷി.ബെംഗളൂരു, തൃശൂർ, കോട്ടയം നഗരങ്ങളിൽ ഇരിങ്ങല്ലൂരിലെ സ്വർണ വെള്ളരി എത്തുന്നു. വടകരയിൽ നിന്ന് ആദ്യമായി ചന്ദ്രനാണ് നാടൻ വിത്തിനം ശേഖരിച്ചു കൊണ്ടുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com