ADVERTISEMENT

മലപ്പുറം∙ നിർമിത ബുദ്ധിയുമായി ഗതാഗത നിയമലംഘനങ്ങൾ പിടികൂടാനുള്ള ക്യാമറകൾ ഇന്നു പണി തുടങ്ങും. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 49 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതോടെ ജില്ലയിലെ ക്യാമറകളും മിഴിതുറക്കും. 

കോട്ടയ്ക്കൽ പറമ്പിലങ്ങാടിയിലുള്ള ആർടിഒ (എൻഫോഴ്സ്മെന്റ്) കേന്ദ്രത്തിലാണ് ക്യാമറകളുടെ 24 മണിക്കൂർ കൺട്രോൾ സെന്റർ പ്രവർത്തിക്കുക. കെൽട്രോൺ ജീവനക്കാരെക്കൂടാതെ 2 മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മലപ്പുറം ആർടിഒ സി.വി.എം.ഷരീഫ് അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ ക്യാമറക്കണ്ണിൽ പതിഞ്ഞാൽ വൻ പിഴയാണ് ഈടാക്കുക. ‌‌

ക്യാമറകൾ എവിടെയൊക്കെ

∙ കൂട്ടുമൂച്ചി, നടുവട്ടം, കരിപ്പറമ്പ്, എടപ്പാൾ കാവിൽപടി, പറമ്പിലങ്ങാടി, പെരുന്തല്ലൂർ, കടുങ്ങാത്തുകുണ്ട്, കുട്ടികളത്താണി, കൊട്ടപ്പുറം, പുലാമന്തോൾ, തിരൂർ താഴേപ്പാലം, കുളത്തൂർ ഓണപ്പുട, മൂന്നാക്കൽ, അമ്മിനിക്കാട് സ്കൂൾപടി, മാനത്തുമംഗലം, താനൂർ നടക്കാവ്, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ജൂബിലി ജംക്‌ഷൻ, പടപ്പറമ്പ്, തടത്തിൽ വളവ്, എടരിക്കോട്, കൊടക്കൽ, ചട്ടിപ്പറമ്പ്, പുത്തൂർ പാലം, പെരുന്തല്ലൂർ 2, മങ്കട വേരുംപുലാക്കൽ, കൂട്ടിലങ്ങാടി, നൂറാടി പാലം, പരപ്പനങ്ങാടി, കുറ്റാളൂർ, ബിയ്യം കെ.കെ. ജംക്‌ഷൻ, മേൽമുറി കോണോംപാറ, മാറഞ്ചേരി, കൊളത്തുപറമ്പ്, കൊടക്കല്ല് കുന്നുംപുറം, പാണ്ടിക്കാട് പയ്യപ്പറമ്പ്, വായ്പ്പാറപ്പടി, മഞ്ചേരി തുറയ്ക്കൽ, വള്ളുവമ്പ്രം കാടപ്പടി, ചങ്ങരംകുളം, മഞ്ചേരി നെല്ലിപ്പറമ്പ്, കോടങ്ങാട്, പുളിക്കൽ ആലുങ്ങൽ, വണ്ടൂർ നടുവത്ത് മൂച്ചിക്കൽ, എടവണ്ണ ചെറുമണ്ണ്, അരീക്കോട്, എടവണ്ണപ്പാറ, നിലമ്പൂർ ജനതപ്പടി, പാലുണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com