കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തെത്തിയ യാത്രക്കാരൻ പൊലീസ് പിടിയിൽ
Mail This Article
×
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനകളെ വെട്ടിച്ചു സ്വർണവുമായി പുറത്തെത്തിയ യാത്രക്കാരൻ പൊലീസ് പിടിയിൽ. കുവൈത്തിൽനിന്നെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം (28) ആണ് ഏകദേശം 58.85 ലക്ഷം രൂപയുടെ 966 ഗ്രാം സ്വർണവുമായി പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു വിമാനത്താവള പരിസരത്തു പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ സാലിമിനെ പൊലീസ് പിടികൂടി. കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച സ്വർണം എക്സ്റേ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം പുറത്തെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.