ADVERTISEMENT

എടക്കര  ∙ കാതു തുളയ്ക്കുന്ന നിലവിളികൾ, കൈകാലുകൾ അറ്റുവീണ് ചോരയൊലിക്കുന്ന ശരീരവുമായി വെള്ളത്തിനായി യാചിക്കുന്നവർ, കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയുമടക്കം ചിതറിക്കിടക്കുന്ന മൃതശരീരങ്ങൾ... ഒഡീഷ ട്രെയിൻ ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട, എടക്കരയിലെ മിനാർ ഹോട്ടൽ തൊഴിലാളി മിഡ്‌നാപുർ സ്വദേശി ശങ്കർ ദുരന്തത്തെക്കുറിച്ച് വിവരിക്കുമ്പോൾ വിതുമ്പുകയാണ്.

കാലിക്കറ്റ് സർവകലാശാല ബോട്ടണി പോളി ഹൗസിൽ പഠനത്തിനായി 
തയാറാക്കിയ നെൽച്ചെടികൾ.
ശങ്കർ

ഒരു മാസത്തെ അവധിക്കു ശേഷം വെള്ളിയാഴ്ച വൈകുന്നേരം 6.34ന് ബാലേശ്വർ റെയിൽവേ സ്റ്റേഷനിൽനിന്ന് കൊറമാണ്ഡൽ എക്സ്പ്രസിൽ കേരളത്തിലേക്കു പുറപ്പെട്ടതായിരുന്നു ശങ്കറും ബന്ധുക്കളായ 9 പേരും. എസ്–3 കംപാർട്മെന്റിലായിരുന്നു സീറ്റ്‌. ട്രെയിനിൽ കയറി സീറ്റ് കണ്ടുപിടിച്ച് ഇരുന്നശേഷം സഹോദരൻ നന്ദുവിനെ വിളിച്ച് വിവരം പറഞ്ഞ് ഫോൺ വച്ചയുടൻ കാതടപ്പിക്കുന്ന ശബ്ദത്തോടെ ട്രെയിൻ ബോഗി തകിടംമറിഞ്ഞു.

യാത്രക്കാർ തെറിച്ചുവീണു. ട്രെയിനിലെ അപായച്ചങ്ങലയിൽ തൂങ്ങിപ്പിടിച്ചു കിടന്നാണ് ശങ്കർ രക്ഷപ്പെട്ടത്. ബന്ധുക്കൾക്കും കാര്യമായി പരുക്കേറ്റില്ല. ഓടിയെത്തിയ നാട്ടുകാർ അപകടത്തിൽപെട്ടവരെ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും മറ്റും കയറ്റി ആശുപത്രിയിലേക്കു കുതിച്ചു. അപകടം നടന്ന് 15 മിനിറ്റിനുള്ളിൽതന്നെ പൊലീസും ആംബുലൻസും രക്ഷപ്രവർത്തകരും സ്ഥലത്തെത്തി. ശങ്കറിനെയും കൂടെയുണ്ടായിരുന്ന 9 പേരെയും 100 കിലോമീറ്റർ അകലെയുള്ള ബന്ധുക്കൾ വന്നതിനു ശേഷമാണു ബാലേശ്വർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com